Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കുഴികള്‍ താണ്ടണം: മയ്യില്‍ ബസ് സ്റ്റാന്‍ഡിലെത്താന്‍
 പ്രതിഷേധവുമായി ബസ് ജീവനക്കാരും യാത്രക്കാരും
പടം. 1hari50 മയ്യില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രധാന പാതയിലെ കുഴികളിലൂടെ നീങ്ങുന്ന സ്‌കൂള്‍ ബസ്.
 മയ്യില്‍:  ദിവസവും ആറും ഏഴും തവണ മയ്യില്‍ ബസ് സ്റ്റാന്‍ഡിലെത്താന്‍ മാത്രം ചിലവഴിക്കുന്നത്  ഓട്ടത്തിനായുള്ള വിലപ്പെട്ട  സമയമെന്ന് ബസ് ജീവനക്കാരും യാത്രക്കാരും.  മയ്യില്‍- പുതിയതെരു പ്രധാന പാതയില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തെ വലിയ കുഴികളാണ് ഗതാഗത കുരുക്കിനും  യാത്രാ തടസ്സത്തിനുമിടയാക്കുന്നത്. പ്രധാന റോഡില്‍ ഒരു വര്‍ഷക്കാലമായി നിലകൊള്ളുന്ന തകര്‍ച്ച അദികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇനിയെന്തു വേണമെന്നാണിവര്‍ ചോദിക്കുന്നത്. ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ കുഴിയില്‍ വീഴുന്ന ബസ്സുകളുടെ പിന്‍ഭാഗത്തെ ബോഡിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.  ഇരുചക്ര വാഹന യാത്രക്കാരായ നിരവധി പേര്‍ക്കാണ് വിടെ വീണ് പരിക്കേറ്റിട്ടുള്ളത്.  ചില സ്വാകാര്യ വാഹന യാത്രക്കാര്‍ കുഴിയിലിറങ്ങിയാല്‍  കയറിപ്പോകുന്നതിന് ഏറെ സമയം ഏടുക്കും . ഇതോടെ   ബസ് ജീവനക്കാരുടെ ഓട്ടത്തെ ബാധിക്കുന്ന സമയ നഷ്ടമുണ്ടാക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.  മഴപെയ്താല്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാല്‍ നടയാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുകയാണ്.  ബസ് സ്റ്റാന്‍ഡ് റോഡരികില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങളും ഗതാഗത തടസ്സത്തിനിടയാക്കുകയാണ്.

 റോഡ് തകര്‍ച്ച  ബസ് ഓട്ടത്തെ സാരമായി ബാധിക്കുന്നു

നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും ബസ് കാത്തു നില്‍ക്കുന്ന മയ്യില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് അടയിന്തിരമായി നന്നാക്കണം.  ലൈനിലെ ഓട്ടത്തിന് റോഡിന്റെ തകര്‍ച്ച സാരമായി ബാധിക്കുകയാണ്.

ശംസു കണ്ടക്കൈ, ആസ്ട്ര ബസ് കണ്ടക്ടര്‍, മയ്യില്‍.

ബസ് സ്റ്റാന്‍ഡും  പരിസരവും സംരക്ഷിക്കണം.
 ബസ്സുകള്‍ മയ്യില്‍ സ്റ്റാന്‍ഡിലേക്കെത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ പരിഗണിക്കണം. വിദ്യാര്‍ഥികളും മറ്റും ബസ് കാത്തിരിക്കുന്നതിവിടെയാണ്.  ബസ്സുകള്‍ സ്റ്റാന്‍ഡിലെത്താതെ പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി വേണം.

എ. അബ്ദുള്‍ഖാദര്‍ കടൂര്‍,
പ്രസിഡന്റ്,
കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസ്സോസിയേഷന്‍, ജില്ലാ കമ്മിറ്റി.

ബസ് സ്റ്റാന്‍ഡിനെ അവഗണിക്കരുത്.
 മയ്യില്‍ ടൗണിലെ പ്രധാന കേന്ദ്രമായി വികസിച്ചു വരുന്ന ബസ് സ്റ്റാന്‍ഡിനെ സംരക്ഷിക്കാനുള്ള എല്ലാം ശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം.
ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി,
 ഇടൂഴി ആയുര്‍വ്വേദ നഴ്‌സിങ്ങ് ഹോം. മയ്യില്‍.

0/Post a Comment/Comments