വ്യാപാരി വ്യവസായി സമിതി മാര്‍ച്ചും ധര്‍ണ്ണയും
പടം. 10hari16 വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏറിയ കമ്മിറ്റി മയ്യില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പി. ഉല്ലാസന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വഴിയോര വ്യാപാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏറിയ കമ്മിറ്റി പരിധിയിലെ നാല് പഞ്ചായത്തുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മയ്യില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏറിയ പ്രസിഡന്റ് പി. ഉല്ലാസന്‍ ഉദ്ഘാടനവും യുണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷതയും വഹിച്ചു. നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏറിയ സെക്രട്ടരി പി.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനവും കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി. ജഗന്നാഥന്‍ അധ്യക്ഷതയും വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏരിയ ജോ. സെക്രട്ടറി എം.എം.ഗിരീഷന്‍ ഉദ്ഘാടനവും കുറ്റിയാട്ടൂര്‍ യൂണിറ്റ് സെക്രട്ടറി കെ.പി. മോഹനന്‍ അധ്യക്ഷതയും വഹിച്ചു. കൊളച്ചേരിയില്‍ ജില്ലാ കമ്മിറ്റിയംഗം പി.വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു.
Post a Comment