കെ.കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം
മയ്യില്‍: വിദ്യാഭ്യാസ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന കെ.കെ. കുഞ്ഞിക്കൃ,്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. മയ്യില്‍ ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടി റിട്ട. എ.ഇ.ഒ. എം.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ചേതന പ്രസിഡന്റ് കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പോസ്റ്റ് ഗ്രാജ്വേഷനില്‍ ഉന്നത വിജയം നേടിയ ഫാത്തിമ ഫിഷാമിനെ അനുമോദിച്ചു. എന്റെ അധ്യാപകന്‍ എന്ന പേരില്‍ അനുസ്മരണ പ്രഭാഷണം നടന്നു.കെ.പി.വിനോദ്, സി.രഘൂനാഥ്, പി.സുരേന്ദ്രന്‍, കെ.വി.പാര്‍വ്വതി, രാമചന്ദ്രന്‍ ചേണിച്ചേരി, പി.ദിലീപന്‍, ഇ.എ.ഹരിജയന്ദന്‍, ഇ.കെ.മധു, സി.ശശി, രമേശന്‍ നണിയൂര്‍,പി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment