Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി
പടം. 24hari62 തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു
 മയ്യില്‍:  തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോല്‍സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആന്തൂര്‍ മുനുസിപ്പാലിറ്റി ചെയര്‍മാന്‍ പി. മുകുന്തന്‍ അധ്യക്ഷത വഹിച്ചു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ വിശദീകരണം നല്‍കി.   സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ.രൂപേഷ്,  വി.എം.സീന, കെ.വി.പ്രേമരാജന്‍, ബി.പി.സി. എം.വി.നാരായണന്‍, ഇ.ജിതേഷ്‌കുമാര്‍, കെ.പി.ഉണ്ണിക്കൃഷ്ണന്‍, പി.പി.സുരേഷ്ബാബു,പി.പത്മനാഭന്‍, കെ.ഷീന തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടി വെള്ളിയാഴ്ച സമാപിക്കും.

0/Post a Comment/Comments