നാടെങ്ങും മഹാത്മാവ് സ്മരണ
പടം.3hari35 ചേലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മരണ
മയ്യില്‍: നാടെങ്ങും ഗാന്ധി സ്മരണയും അനുസ്മരണവും. ചേലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരക മന്ദിരത്തില്‍ സി.കെ.ജനാര്‍ദ്ധനന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡന്റ് എന്‍.വി.പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍ കൊയിലേറിയന്‍ പ്രഭാഷണം നടത്തി. കെ.കലേഷ്,എം.കെ.സുകുമാരന്‍, കെ.മുരളീധരന്‍, പി.കെ.രഘുനാഥന്‍, പി.കെ.പ്രഭാകരന്‍,ടി.വി.മഞ്ജുള,കെ.ഭാസകരന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment