മാണിയൂര്‍ എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷം തുടങ്ങി
പടം. 22hari50 മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളിലെ ശതാബ്ദി ആഘോഷത്തിന്‍രെ ഭാഗമായി നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ അധ്യാപക, വിദ്യാര്‍ഥി, മാനേജ്‌മെന്റ്, പി.ടി.എ. സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.പ്രതീഷ് അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക കെ.സി.ഷംന,പ്രോഗ്രാം കണ്‍വീനര്‍ എം.അഷ്‌റഫ്, എ.വി.ജയരാജന്‍, കെ.കെ.ഗോപാലന്‍, പി.വാസന്തി, സി.എ.ബാലകൃഷ്ണന്‍, എന്‍.വിനോദിനി, കെ.നാണു,പി.കെ.ജാനകി, പി.ശ്രീധരന്‍, എ.കെ.ശശിധരന്‍,സാന്ദ്ര മനോജ്, പി.കെ.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment