കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് മേളയിൽ 37 പോയിൻ്റ് നേടി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ ഓവറോൾ ചാമ്പ്യൻ കിരീടമണിഞ്ഞു. മത്സരിച്ച ഇനങ്ങളിലൊക്കെ എ ഗ്രേഡും ശാസ്ത്രക്വിസിൽ ഒന്ന്, ശേഖരണം, സയൻസ് ചാർട്ട് എന്നിവക്ക് രണ്ട്, ലഘുപരീക്ഷണം മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങളും നേടി മികവുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്. അരോളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം സമാപന വേദിയിൽ പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ സ്കൂളിന് ട്രോഫി സമ്മാനിച്ചു. മികച്ച നേട്ടം കൈവരിച്ച കുട്ടികളേയും അതിനവരെ സജ്ജമാക്കിയ അധ്യാപകരേയും പ്രധാനാധ്യാപിക സി.വി.സുധാമണി, പി.ടി.എ പ്രസിഡണ്ട് സി. രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു ,മാനേജർ പി.സി.ദിനേശൻ എന്നിവർ അഭിനന്ദനമറിയിച്ചു.

Post a Comment