വിനോദ സഞ്ചാരത്തിനെത്തിയവരുടെ കാര്‍ കത്തി നശിച്ചു.
പടം. 20hari41 പാലക്കയം തട്ടിലെത്തിയ കൊളച്ചേരി സ്വദേശി നൗഷാദിന്റെ കാര്‍ കത്തിയമരുന്നു.
കൊളച്ചേരി: പാലക്കയം തട്ടില്‍ വിനോദത്തിനായെത്തിയ സംഘത്തിന്‍രെ കാര്‍ കത്തിയമര്‍ന്ന് നശിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊളച്ചേരി കായച്ചിറയിലെ നൗഷാദിന്റെ കാറാണ് കത്തി നശിച്ചത്. പുക ഉയരാന്‍ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. തളിപ്പറമ്പില്‍ നിന്ന് അഗ്നി ശമന സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു
Post a Comment