ധര്‍മശാസ്താക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുന്നു: ക്ഷേത്രം സംരക്ഷണ സമിതി.
കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേത്രംഭൂമിഅന്യാധിനപ്പെടുത്തുന്ന ശ്രമങ്ങള്‍ തടയുന്നതിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നില്ലെന്ന് ക്ഷേത്രം സംരക്ഷണ സമിതിയുടെ പരാതി. ക്ഷേത്രോത്സവ ചടങ്ങ് നടക്കുന്ന 40 സെന്റ് ഭൂമി പെട്രോള്‍ പമ്പിനും കളിസ്ഥലത്തിനും മറ്റും പതിച്ചു നില്‍ക്കാനുള്ള ശ്രമം തടയുന്തിനുള്ള നടപടികള്‍ക്കായി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കിന്നല്ലൊന്നാണ് ആരോപണം. ക്ഷേത്രത്തിന്റെ ഭാഗമായുള്ള രുധിരക്കാളി വനം ജൈവവൈവിധ്യ പാര്‍ക്കായി മാറ്റാനുള്ള ശ്രമവും നടക്കുന്നതായി സംരക്ഷണ സമിതി ആരോപിക്കുന്നുണ്ട്. യോഗത്തില്‍ സമിതി ചെയര്‍മാന്‍ പി.സി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഇ.ഭാസ്‌കര മാരാര്‍ സംസാരിച്ചു.
Post a Comment