ആരോഗ്യമേഖലയെ ജന- രോഗീ സൗഹൃദമാക്കി: മന്ത്രി വീണാ ജോര്‍ജ്ജ്
പടം. 22hari40 നാറാത്ത് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
നാറാത്ത്: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ ചികിത്സകള്‍ വികേന്ദ്രീകരിച്ച് ജനസൗഹൃദ, രോഗീ സൗഹൃദ ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യമേഖലയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നാറാത്ത് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.15.25 ലക്ഷം രൂപ ചെലവിലാണ്് കേന്ദ്രം നിര്‍മിച്ചത്.സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്കുള്ള ക്ലിനിക്കുകള്‍, ജീവിതശൈലീ രോഗങ്ങള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള കേന്ദ്രം, കുത്തിവെപ്പുകള്‍ തുടങ്ങിയവയാണ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക. കെ.വി. സുമേശഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി, പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പിയൂഷ്, പി.കെ.അനില്‍കുമാര്‍,കെ.ശ്യാമള,സി.പി.ബിജോയ്,ടി.റഷീദ,എം.നികേത്, കാണി ചന്ദ്രന്‍, വി.ഗിരിജ, പി.പവിത്രന്‍, സി.കെ.ജയചന്ദ്രന്‍,പി.പി.സോമന്‍, ടി.സി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment