കണ്ണാടിപ്പറമ്പില്‍ തുലാം ശനി തൊഴല്‍ 18 മുതല്‍
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പിലെ ഭക്തജന സംഗമമായ തുലാം തൊഴല്‍ 18 മുതല്‍ നടക്കും. വര്‍ഷങ്ങളായി കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രം കേന്ദ്രീകരിച്ച് പ്രദേശത്തെ വിവിധ മാതൃസമിതികളുടെ നേതൃത്വത്തിലുള്ള നാമ സങ്കീര്‍ത്തനം, അന്നദാനം എന്നി നടക്കുക. കരിയില്‍ സതീശന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കളം വരച്ച് പാട്ട്, പാട്ടുല്‍സവം എന്നിവയും ഉണ്ടാകും. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. വഴിപാടുകളായി നീരാഞ്ജനം, ശനിപൂജ, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് എന്നിവ സമര്‍പ്പിക്കാനും സൗകര്യമൊരുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഒാഫീസര്‍എം.മഹേഷ് അറിയിച്ചു.
Post a Comment