കണ്ണൂർ : പ്രശസ്ത തെയ്യം കലാകാരൻ പി കെ അശ്വന്ത് കോൾതുരുത്തിയെ (25) മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം.
മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്. നണിശ്ശേരി കോൾതുരുത്തി കുടുക്ക വളപ്പിൽ ഹൗസിൽ സൂരജിൻ്റെയും ജിഷയുടെയും മകനാണ്. സഹോദരൻ: അദ്വൈത്.
Post a Comment