Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  എന്‍എസ്എസ് ചെറുപഴശ്ശി കരയോഗം ഉദ്ഘാടന സമ്മേളനം നടത്തി
 പടം. 13hari50  എന്‍.എസ്.എസ്. ചെറുപഴശ്ശി കരയോഗം ഉദ്ഘാടന സമ്മേളനത്തിന്  തളിപ്പറമ്പ് താലൂക്ക് ഭാരവാഹികള്‍ പതാക ഉയര്‍ത്തുന്നു
 മയ്യില്‍: നായര്‍ സര്‍വീസ് സൊസൈറ്റി ചെറുപഴശ്ശി കരയോഗം ഉദ്ഘാടനം സമ്മേളനം നടന്നു.  കാര്യാംപറമ്പ് എ.കെ. ബില്‍ഡിങ്ങ് പരിസരത്ത് തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡന്റ് ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം  പ്രസിഡന്റ് എം.വി.നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.വി.ചന്ദ്രബാബു സംഘടനാ വിശദീകരണം നടത്തി. കെ.പി.ചന്ദ്രന്‍ നമ്പ്യാര്‍,മയ്യില്‍ കരയോഗം പ്രസിഡന്റ് എ.കെ.ബാലന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.കെ.സുജാത, ഇ.പി. മഹേഷ് എന്നിവര്‍ സംസാരിച്ചു.  കെ.സി. ചന്ദ്രമോഹനന്‍ നമ്പ്യാര്‍ വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം നടത്തി.  ആചാര്യ അനുസ്മരണം, പ്രഭാഷണം എന്നിവ നടന്നു.

0/Post a Comment/Comments