കണ്ണാടിപ്പറമ്പ് ശ്രീ കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തുലാപത്ത് പുത്തരിയടിയന്തിരം ഒക്ടോബർ 27 തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നട തുറന്ന് പാലും അരിയും കേറ്റൽ ചടങ്ങ്, വിശേഷാൽ പൂജകൾ, തുടർന്ന് ഗണപതി ഹോമം, പുത്തരി നിവേദ്യം. വൈകുന്നേരം ചൊവ്വ വിളക്ക് അടിയന്തിരവും തുടർന്ന് വിഷ്ണുമൂർത്തിയുടെ മുദ്ര, അന്നദാനം രാത്രി 11.30ന് വടക്കേൻ വാവ് ചടങ്ങും നടക്കും. തുടർന്ന് ചൊവ്വാഴ്ച മറുപുത്തരിയും ഉണ്ടായിരിക്കുന്നതാണ്. മുഴുവൻ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.

Post a Comment