Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി

വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ- വില്ലേജ്മുക്കിലെ കെ ദിനേശൻ,എ റീജ എന്നിവരുടെ മകൾ ആതിരയുടെയും പേരാമ്പ്രയിലെ വിശ്വനാഥൻ തങ്കമണി ദമ്പതികളുടെ മകൻ വിനീതിന്റെയും വിവാഹത്തിൽ വിവാഹ വേദിയിൽ വെച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി. തുക സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി മെമ്പറുമായ സ. എൻ. അനിൽകുമാർ ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർമാരായ എൻ കെ രാജൻ, എൻ അശോകൻ, കെ ബൈജു എന്നിവരും അഴീക്കോടൻ ചന്ദ്രനും പങ്കെടുത്തു. വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ സ്വാഗതം പറഞ്ഞു. വേശാല എൽ സി സെക്രട്ടറി കെ പ്രിയേഷ് കുമാർ എൽ സി മെമ്പർമാരായ കെ രാമചന്ദ്രൻ, കെ ഗണേഷ്‌കുമാർ,കെ വി പ്രതീഷ്, വില്ലേജ്മുക്ക് ബ്രാഞ്ച് മെമ്പർമാരായ എം.ജനാർദ്ദനൻ മാസ്റ്റർ, കെ പ്രജിത്ത്, കെ ബാബു എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments