Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വാടക നല്‍കിയില്ല: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസ് കെട്ടിടം വിട്ടു നല്‍കാന്‍ ഉത്തരവ്

വാടക നല്‍കിയില്ല: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസ് കെട്ടിടം വിട്ടു നല്‍കാന്‍ ഉത്തരവ്


മയ്യില്‍:  വാടകയും കുടിശ്ശികയുമായി ഭീമമായ തുക നല്‍കാത്തതിനാല്‍  തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസ് വാടക കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക്.  ജൂണ്‍ രണ്ടിനുള്ളില്‍  കെട്ടിടം വിട്ടു പോകാനാണ്  കണ്ണൂര്‍ വാടക നിയന്ത്രണ കോടതി ഉത്തരവിട്ടത്.  കമ്പിലെ  മറിയുമ്മ മന്‍സിലില്‍ കെ.എം.പി. ഹസ്സന്റെ പരാതിയിലാണ്   വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസര്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് ലഭിച്ചത്. മയ്യില്‍ ടൗണിലെ  സ്‌പ്ലൈകോവിന് സമീപത്തായുള്ള  2021 ഓഗസ്ത് എട്ടു മുതല്‍  2025 ജനുവരി വരെയുളള  വാടക കുടിശ്ശികയായ 3500 രൂപയും ആറ് ശതമാനം പലിയും ചേര്‍ത്തുള്ള തുക ഇതുവരെ  കെട്ടിട ഉടമസ്ഥന് ലഭിച്ചിട്ടില്ല.  നിരവധി തവണ കലാവധി നീട്ടി നല്‍കിയെങ്കിലും തുക ഒടുക്കാത്തതിനെ തുടര്‍ന്നാണ്  കെട്ടിടം വിട്ടൊഴിഞ്ഞു നല്‍കാന്‍ അപ്പലറ്റ് അതോറിറ്റി ഉത്തരവിറക്കിയത്.  സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മതിയായ വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.

ഓഫീസ് പ്രവര്‍ത്തനം  ഇനി മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍
 തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസിനായി മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തില്‍.ബസ് സ്റ്റാന്‍ഡിനു സമീപം  സ്‌കൂളിനോട് ചേര്‍ന്നുള്ള കെട്ടിത്തിനു മുകളില്‍ ഒാഫീസിനായുള്ള നിര്‍മാണം നടന്നു വരികയാണ്. കെട്ടിടം പൂര്‍ണമായും പൂര്‍ത്തിയാക്കുന്നതിനോ, ഉദ്ഘാടനം നടക്കുന്നതിനോ മുന്നോടിയായി ഓഫീസ് പ്രവര്‍ത്തനം ഇവിടുത്തേക്ക് മാറ്റാനുള്ള അലോചനയിലാണ് അധികൃതര്‍.

0/Post a Comment/Comments