Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL DYFI വേശാല മേഖലാ സമ്മേളനം; കോമക്കരിയിൽ സംഘാടക സമിതി രൂപീകരിച്ചു.

DYFI വേശാല മേഖലാ സമ്മേളനം; കോമക്കരിയിൽ സംഘാടക സമിതി രൂപീകരിച്ചു.

ചട്ടുകപ്പാറ- DYFl വേശാല മേഖലാ സമ്മേളനം ഒക്ടോബർ 19ന് ഞായറാഴ്ച കോമക്കരിയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ ബ്ലോക്ക് സെക്രട്ടറി റെനിൽനമ്പ്രം ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ് കുമാർ, കെ.സന്തോഷൻ, പി.പി.സുരേന്ദ്രൻ, കെ.രാമചന്ദ്രൻ, രതീഷ്, കെ.മധു, കെ.നാരായണൻ എന്നിവർ സംസാരിച്ചു. വേശാല മേഖലാ പ്രസിഡൻ്റ് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു. മേഖലാ സെക്രട്ടറി സി.നിജിലേഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
കൺവീനർ - സി.നിജിലേഷ്
ജോ:കൺവീനർ - പി.ഷിജു
ചെയർമാൻ -എ.ഗിരിധരൻ
വൈസ് ചെയർമാൻ - കെ.വി.ഉഷ 

0/Post a Comment/Comments