മയ്യിൽ : മയ്യിലിലെ കർഷ കൂട്ടായ്മയായ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു. പൊതുയോഗത്തോടനുബന്ധിച്ചുള്ള കർഷക കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
വാർഷിക പൊതുയോഗത്തിൽ ചെയർമാൻ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കമ്പനി സി.ഇ.ഒ വി.പി ബാബുരാജ് പ്രവർത്തന റിപ്പോർട്ടും, ഡയറക്ടർ യു ലക്ഷ്മൺ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പി.കെ വിജയൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. കണ്ടെത്തി 2025-26 വാർഷിക ബഡ്ജറ്റ് ഡയറക്ടർ ഇ പി രാജൻ അവതരിപ്പിച്ചു. യു രവീന്ദ്രൻ സ്വാഗതവും, സി സുജാത നന്ദിയും പറഞ്ഞു.
Post a Comment