മയ്യില്‍: ഒരു മാസമായി നീണ്ട മയ്യില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മയ്യില്‍ മണ്‍സൂണ്‍ ലീഗ് ഫുട്‌ബോള്‍ കിരീടം അല്‍ നൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ടീം നേടി. ഫൈനല്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചമയം വസ്ത്രാലയത്തെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. സമ്മാനദാന ചടങ്ങ് സിദ്ധീഖ് കല്ല്യാശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ലസബ്ബിന്റെ മുന്‍ ഭാരവാഹിയായ ഹോണററി ക്യാപ്റ്റന്‍ സുരേഷ്ബാബു, മുന്‍കാല കളിക്കാരന്‍ കെ.ബാലന്‍ എന്നിവരെ ആദരിച്ചു.

Post a Comment