കനത്ത മഴ:
ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി കഴിഞ്ഞയുടന്‍ വീടിന്റെ തകര്‍ന്നു വീണു.
പടം. 5hari50 കനത്ത മഴയില്‍ മയ്യില്‍ പെരുമാച്ചേരിയിലെ തയ്യില്‍വളപ്പില്‍ അങ്കണവാടിയുടെ സമീപത്തെ നിര്‍മാണത്തിലുള്ള വീട് തകര്‍ന്നു വീണ നിലയില്‍.
മയ്യില്‍: പുതുതായി നിര്‍മിക്കുന്ന വീടിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായ ഉടന്‍ പൂര്‍ണമായും തകര്‍ന്നു വീണു. വീഴ്ചയുടെ ആഘാതത്തില്‍ താഴത്തെ നിലയുള്‍പ്പെടെ വീട് പൂര്‍ണമായും നിശിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മയ്യില്‍ പഞ്ചായത്തിലെ നെല്ലിക്കപ്പാലം വാര്‍ഡിലെ തയ്യിലവളപ്പ് അങ്കണവാടിക്കു സമീപമാണിത്. വിദേശത്ത് ജോലി ചെയ്യുന്ന വലിയ കുന്നുമ്മല്‍ വീട്ടില്‍ അഫ്‌സലിന് വേണ്ടി നിര്‍മിക്കുന്ന വീടാണ് തകര്‍ന്നത്. ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം രണ്ട് തൊഴിലാളികള്‍ അവസാന മിനുക്കു പണികള്‍ ചെയ്യുന്നതിനിടെയാണ് തകര്‍ന്നു വീഴാനിടയുണ്ടെന്ന് തൊഴിലാളികള്‍ക്ക് മനസ്സിലായത്. ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. മറ്റു തൊഴിലാളികള്‍ കൈകാലുകള്‍ വൃത്തിയാക്കുകയായിരുന്നു. അഫ്‌സലിന്റെ പിതാവ് മേമിയാണ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ബേങ്കില്‍ നിന്ന് കടമെടുത്താണ് പ്രവൃത്തി നടത്തിയിരുന്നതെന്ന് മേമി പറഞ്ഞു. പെരുമാച്ചേരിയിലെ സുമേഷിന്റെ നേതൃത്വത്തിലാണ് കോണ്‍ക്രീറ്റ് നടത്തിയത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി ഈ മേഖലയില്‍ കനത്ത മഴയാണുണ്ടായിരുന്നതെന്ന്് പ്രദേശവാസിയായ അഷ്‌റഫ് തയ്യിലവളപ്പ് പറഞ്ഞു. മയ്യില്‍ പഞ്ചായത്ത്, മയ്യില്‍ വില്ലേജ് ഓഫീസ് അധികൃതര്‍ എന്നിവരെ നാട്ടുകാര്‍ വിവരം അറിയിച്ചു.
തകര്‍ച്ചക്കിടയാക്കിയത് കനത്ത മഴ
കനത്ത മഴയാകാം വീടിന്റെ തകര്‍ച്ചക്കിടയാക്കിയത്.
വീട് അടിത്തറ, പില്ലറുകള്‍ എന്നിവക്ക് തകരാറുകള്‍ കാണുന്നില്ല. വീടിന്റെ 75 ശതമാനവും തകര്‍ന്നിട്ടുണ്ട്.
കാദര്‍ കാലടി, പഞ്ചായത്തംഗം, നെല്ലിക്കപ്പാലം, മയ്യില്‍ പഞ്ചായത്ത്.
Post a Comment