മയ്യിൽ: കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വാഹനറാലിയും പണിമുടക്കും 30 ന് നടത്തും. ഒക്ടോബർ ഒന്നു മുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിപാടി.ജില്ലാ തല ഉദ്ഘാടനം മയ്യിൽ എട്ടേയാറിൽ രാവിലെ പത്തിന് നടത്തും. ജില്ലാ പ്രസിഡന്റ് എ.അബ്ദുൾ ഖാദർ കടൂർ ഫ്ളാഗ് ഓഫ് ചെയ്യും. മേഖലപ്രസിഡന്റ് എം. പ്രമോദ് അധ്യക്ഷത വഹിക്കും. കൂത്ത് പറമ്പിൽ ജില്ലാ സെക്രട്ടറി എം.എം.പ്രദീപ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് എട്ടേയാർ മുതൽ കൊളച്ചേരി മുക്ക് വരെ മണ്ണ് മാന്തി യന്ത്രങ്ങൾ , ടിപ്പർ ലോറികൾ, എക്സ് കവേറ്റർ തുടങ്ങിയവയുടെ റാലി ഉണ്ടാകും.ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂർ , തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ളി , പേരാവൂർ, ചെറുപുഴ എന്നിവിടങ്ങളിലും റാലി നടത്തും.
റിപ്പോർട്ടർ
എം.കെ.ഹരിദാസൻ

Post a Comment