കോൺഗ്രസ് -എസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്, അദ്ധ്യാപക സംഘടന നേതാവ്, നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മികച്ച സഹകാരിയും ആയിരുന്ന ശ്രീ. കെ. പി. കുഞ്ഞിരാമൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം നാറാത്ത് വെച്ച് സ്മാരക സമിതി ആചരിച്ചു.സ്മാരക സമിതി ചെയർമാൻ ശ്രീ. പി. പി. സോമന്റെ ആദ്യക്ഷതയിൽ കോൺഗ്രസ് -എസ് കണ്ണൂർ ജില്ല പ്രസിഡന്റ് ശ്രീ. കെ. കെ. ജയപ്രകാശ് ചരമവാർഷിക ആചരണം ഉദ്ഘാടനം ചെയ്തു. യു. പി. മുഹമ്മദ് കുഞ്ഞി, പി. ശ്രീധരൻ, പി. പി. രാധാകൃഷ്ണൻ, എ. ചന്ദ്രൻ, പി. പി. രൻദീപ്, ബാലകൃഷ്ണൻ, കുഞ്ഞിരാമൻ മാസ്റ്ററുടെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു.












Post a Comment