![]() |
| കണ്‍സ്ട്രക്ഷന്‍ എക്യൂമെന്റ്‌സ് ഓണേഴ്‌സ് അസ്സോസിയേഷന്‍(സി.ഇ.ഒ.എ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്കും വാഹനറാലിയും ജില്ല പ്രസിഡന്റ് എ. അബ്ദുള്‍ഖാദര്‍ കടൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ജില്ലയിലെ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ്, ടിപ്പര്‍ ലോറികള്‍ എസ്‌കവേറ്റര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു. കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസ്സോസിയേഷ(സിഇഒഎ)നാണ് വാടക വര്‍ധന സന്ദേശം വ്യാപിപ്പിക്കുന്നതിനായി പണിമുടക്കും വാഹന റാലിയും വിവിധ മേഖലകളില്‍ നടത്തിയത്. ജില്ലാ തല ഉദ്ഘാടനം മയ്യില്‍ എട്ടേയാറില്‍ ജില്ലാ പ്രസിഡന്റ് എ. അബ്ദുള്‍ഖാദര്‍ കടൂര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് എം.പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിനായക സന്തോഷ്, പ്രശാന്ത് വേളത്തപ്പന്‍, എം.ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് എട്ടേയാര്‍ മൂതല്‍ കൊളച്ചേരി മുക്ക് വരെ റാലി നടത്തി. ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ചൊക്‌ളി, പേരാവൂര്‍, ചെറുപുഴ എന്നിവിടങ്ങളില്‍ പരിപാടി നടത്തി.






Post a Comment