ഡോക്ടർ സി വി രഞ്ജിത്തിനെ തേടി വീണ്ടും അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ പെരുമഴ.
ഡോ സി വി രഞ്ജിത്ത് ഒരുക്കിയ വന്ദേമാതരം എന്ന ദേശഭക്തിഗാനമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി അന്താരാഷ്ട്ര പുരസ്കാര വേദികളിൽ തിളങ്ങിയത്. കൊൽക്കത്തയിലെ ഇൻ്റർനാഷണൽ ടാഗോർ ഫിലിം അവാർഡ്സ്, ജാർഖണ്ടിലെ ധൻബാദ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം അവാർഡ് എന്നീ പുരസ്കാരങ്ങളാണ് ഇപ്പോൾ ഡോക്ടർ സി വി രഞ്ജിത്തിനെ തേടിയിരിക്കുന്നത് . മികച്ച സംഗീത സംവിധായകൻ, മികച്ച സംവിധായകൻ, ടാഗോർ പ്രോമിസിങ് ടാലൻ്റ് ഇൻ സിനിമ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഏഴോളം പുരസ്കാരങ്ങളാണ് ടാഗോർ ഫിലിം അവാർഡ്സിലൂടെ ലഭിച്ചത്. ധൻബാദ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ബെസ്റ്റ് മ്യൂസിക് വീഡിയോ ആയി വന്ദേമാതരം തിരഞ്ഞെടുക്കപ്പെടുകയും ഡോക്ടർ സി വി രഞ്ജിത്തിന് മികച്ച സംഗീത സംവിധായകൻ, മികച്ച സംവിധായകൻ, എന്നീ പുരസ്കാരങ്ങളും ലഭിച്ചു. കൂടാതെ ഇന്ത്യ ഇൻറർനാഷണൽ ഫിലിം അവാർഡ്സിലും വന്ദേമാതരം ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
വ്യത്യസ്തമായ ഈണം കൊണ്ടും ചിത്രീകരണ രീതി കൊണ്ടും ശ്രദ്ധേയമായ വന്ദേമാതരം ഇപ്പോൾ അവാർഡുകളുടെ എണ്ണംകൊണ്ടും ശ്രദ്ധേയമാകുകയാണ്.
ഗാനം പുറത്തിറങ്ങിയശേഷം 25 ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ഡോക്ടർ സി വി രഞ്ജിത്തിനെ തേടി എത്തിയത്.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച വന്ദേമാതരം എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിലൂടെ രണ്ട് ലോക റെക്കോർഡും ഡോക്ടർ സി വി രഞ്ജിത്ത് നേടി. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങൾ ഉൾപ്പെടെയുള്ള 44 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനത്തിലൂടെ ഏറ്റവും കൂടുതൽ നഗരങ്ങളിൽ ചിത്രീകരിച്ച ദേശഭക്തിഗാനം ഒരുക്കിയതിനാണ് 2 വേൾഡ് റെക്കോർഡ് ഡോക്ടർ സി വി രഞ്ജിത്തിനെ തേടി എത്തിയത്. വേൾഡ് റെക്കോർഡ് യൂണിയൻറെയും വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്. ഒപ്പം മഹാരാഷ്ട്രയിലെ ഗ്ലോബൽ സ്കോളേഴ്‌സ് ഫൗണ്ടേഷൻ നൽകുന്ന ഭൂഷൺ പുരസ്കാർ , മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ദാദാസാഹിബ് ഫാൽക്കെ മോട്ടിവേഷണൽ അവാർഡ് എന്നീ അംഗീകാരങ്ങളും ഈ ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരുന്നു. കൂടാതെ തായ്‌ലൻഡ് ഗരുഡ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും വന്ദേമാതരം ഗാനവും ഡോ. സി വി രഞ്ജിത്തും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു.


Post a Comment