Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചരിത്ര ശേഷിപ്പായി മയ്യിൽ വേളം വയലിലെ ചുമട് താങ്ങി

ചരിത്ര ശേഷിപ്പായി മയ്യിൽ വേളം വയലിലെ ചുമട് താങ്ങി

മയ്യില്‍: നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച ചുമട് താങ്ങി സംരക്ഷിച്ച് നിലനിര്‍ത്തി വേളം ഗ്രാമം. ഒന്നര മീറ്ററിലധികം ഉയരത്തിലുള്ള ഒറ്റക്കല്ലിലാണിതുള്ളത്. പൊതു റോഡുകളൊന്നു മില്ലാത്തകാലത്ത് ചെക്ക്യാട്ടുകാവില്‍ നിന്ന് വേളത്തേക്കുള്ള പ്രധാന വയല്‍ വരമ്പിലാണിതുള്ളത്. തലച്ചുമടായി വേളത്തെ പ്രധാന കമ്പോളങ്ങളിലേക്ക് സാധന സാമഗ്രികള്‍ എത്തിക്കുന്നവര്‍ക്കായാണിത് സ്ഥാപിച്ചിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു കേടുപാടുകളും ഈ ചുമട് താങ്ങിക്കില്ല. സമാനമായ രണ്ട് ചുമട് താങ്ങികള്‍ കൂടി ഈ പ്രദേശത്തുണ്ട്. പുതുതലമുറയിലുള്ളവര്‍ ചുമട് താങ്ങികള്‍ കാണാനായി എത്താറുണ്ടെന്നും കൊയ്തു കാലത്ത് ഇതിന്നും ഉപയോഗിക്കാറുണ്ടെന്നും സമീപ വാസിയായ കുട്ടഞ്ചേരി ലക്ഷ്മണന്‍ പറഞ്ഞു.


0/Post a Comment/Comments