Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അക്ഷരവെളിച്ചം കൊളുത്തി ഗ്രന്ഥശാലാ ദിനാചരണം

അക്ഷരവെളിച്ചം കൊളുത്തി ഗ്രന്ഥശാലാ ദിനാചരണം

മയ്യിൽ : ചെരാതുകളിൽ അക്ഷര വെളിച്ചം കൊളുത്തി തായംപൊയിൽ സഫ്ദർ ഹാഷ്മി ലൈബ്രറിയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. 'പെരുമലയ'ൻ്റെ എഴുത്തുകാരൻ എം വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ സി ശ്രീനിവാസൻ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കെ നഹേഷൻ, ചൈൽഡ്ലിറ്റ് ക്രിയേറ്റീവ് സൊസൈറ്റി നടന്ന സംസ്ഥാന പുസ്തകാസ്വാദന മത്സരത്തിൽ ജേതാക്കളായ പി ഗൗരി നന്ദ, ആർ തേജസ്വിനി, കേരള ബാലസാഹിത്യ അക്കാദമിയുടെ കഥാപുരസ്കാരം നേടിയ പി പി സതീഷ് കുമാർ, പെൺവായന ചലഞ്ച് വിജയികൾ, സർഗോത്സവ വിജയികൾ എന്നിവരെ അനുമോദിച്ചു. എം വി സുമേഷ് സംസാരിച്ചു. ശ്രീജിത്ത് ഇരിണാവും സംഘവും നയിച്ച പാട്ടുപുരയുടെ അന്താക്ഷരിയുമുണ്ടായി.


0/Post a Comment/Comments