കാട്ടുപന്നിയാക്രമണത്തില്‍ മരിച്ച വിജയന്റെ കുടുംബം കാത്തിരിക്കുന്നു: അനുവദിച്ച തുകക്കായി
മയ്യില്‍: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ കൊല്ലാനുള്ള കരട് നിയമ ഭേദഗതി അംഗീകരിച്ച മന്ത്രി സഭയുടെ തീരുമാനത്തില്‍ ഉറ്റവനെ ഓര്‍ക്കുകയാണ് ഒരു കുടുംബം. കൊളച്ചേരി പൊങ്കുത്തിയിലെ ഇടച്ചേരിയന്‍ വിജയന്റെ സഹോദരിമാരും ബന്ധുക്കളുമാണ് മറ്റാര്‍ക്കും ഇനി കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകരുതെന്ന് പ്രാര്‍ഥിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കണ്ണൂരില്‍ ആളെ ഇറക്കി തിരിച്ചു വരികയായിരുന്ന വിജയന്‍ ഓടിച്ച ഓട്ടോറിക്ഷയിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. കണ്ണാടിപ്പറമ്പ് വാരം റോഡില്‍ വെച്ച് പുലര്‍ച്ചെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയും വിജയന്‍ പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്ന് വനം മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ ദുരിതാശ്വാസമായി പത്ത്‌ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതായി കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നു എന്ന് വിജയന്റെ അടുത്ത ബന്ധുവായ വിനോദ് പറഞ്ഞു. എന്നാല്‍ തുക ഇതുവരെയായും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
Post a Comment