Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മഴയില്‍ മതില്‍ തകര്‍ന്ന് വീണ് നിര്‍മാണത്തിലുള്ള കെട്ടിടം തകര്‍ന്നു

മഴയില്‍ മതില്‍ തകര്‍ന്ന് വീണ് നിര്‍മാണത്തിലുള്ള കെട്ടിടം തകര്‍ന്നു

മയ്യില്‍ കാര്യാംപറമ്പ് കസ്തൂര്‍ബ ഉന്നതിക്ക് സമീപം പച്ചിടിയന്‍ ശശിയുടെ നിമാണത്തിലുള്ള കെട്ടിടം മതില്‍ തകര്‍ന്നു വീണ് തകര്‍ന്ന നിലയില്‍.

മയ്യില്‍: ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നു വീണ് നിര്‍മാണത്തിലുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു. കാര്യാംപറമ്പ് കസ്തൂര്‍ബ നഗര്‍ ഉന്നതിക്കു സമീപം പച്ചിടിയന്‍ ശശി നിര്‍മിക്കുന്ന ഇരു നില കെട്ടിത്തിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്. ഒരാഴ്ച മുമ്പ് ചെങ്കല്ലും കോണ്‍ക്രീറ്റ് ബെല്‍റ്റുകളും ഉപയോഗിച്ചു നിര്‍മിച്ചതാണിത്. രണ്ട് മീറ്റര്‍ ഉയരത്തിലും പതിനഞ്ച് മീറ്ററിലധികം നീളത്തിലുമുള്ള മതിലാണ് കെട്ടിത്തിന്റെ ചുമരിലേക്ക് പതിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം.

0/Post a Comment/Comments