Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രസതന്ത്രത്തിൽ പി എച്ച്ഡി നേടിയ ഡോ. ദേവിക രാജനെ അനുമോദിച്ചു

രസതന്ത്രത്തിൽ പി എച്ച്ഡി നേടിയ ഡോ. ദേവിക രാജനെ അനുമോദിച്ചു

കണ്ണാടിപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം തിരുവനന്തപുരം ഐ ഐ എസ് ഇ ആർ കേന്ദ്രത്തിൽ നിന്നും രസതന്ത്രത്തിൽ പി എച്ച്ഡി നേടിയ കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരിയിലെ ഡോ. ദേവിക രാജനെ അനുമോദിച്ചു. കാടൻമാർ വീട്ടിൽ രാജൻ്റെയും വി. അനിതയുടെയും മകളാണ് ദേവിക.
വീട്ടിൽ നടന്ന ചടങ്ങിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി.ദിനേശൻ ഉപഹാരം നൽകി. ബി.ജെ.പി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി പി.ടി.രത്‌നാകരൻ, കെ.വി.രാഗേഷ്, ഒ.വി. സുപിൻ, പി.വി. നിധീഷ് ബാബു എന്നിവർ ആശംസ അർപ്പിച്ചു.

0/Post a Comment/Comments