സീഡ്
പുഴയെയും പക്ഷികളെയും അറിയാന്‍ യാത്ര
പടം. 18hari19 മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്, സീഡ് ക്ലബ്ബ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയില്‍ നിന്ന്
മയ്യില്‍: പുഴയോരത്തെത്തുന്ന സ്ഥിരം ദേശാടന പക്ഷികളെ കുറിച്ച് മുല്ലക്കൊടിയിലെ അബ്ദുള്ളക്ക് ഏറെയാണ് കുട്ടികളോട് പറയാനുണ്ടായിരുന്നത്. നേരത്തേ 16 ല്‍പരം ഇനം പക്ഷികളെത്തുന്നിടത്ത് ഇപ്പോള്‍ വെറും എട്ടിനങ്ങള്‍ മാത്രമാണെന്നറിഞ്ഞപ്പോള്‍ കാരണങ്ങളും വിവരിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പുഴയോര സസ്യങ്ങള്‍, ജീവികള്‍, പക്ഷികള്‍ എന്നിവയെ കുറിച്ചും കുട്ടികള്‍ നിരീക്ഷണം നടത്തി കുറിപ്പു തയ്യാറാക്കി. അധ്യാപകരായ കെ.ഷൈദ, മയൂരി, സീജ് കോര്‍ഡിനേറ്റര്‍ എം.കെ. ഹരിദാസന്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
Post a Comment