Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   പണി പൂര്‍ത്തിയാക്കാത്ത ഓടകള്‍ ദുരിതമാകുന്നു.  പരാതിയുമായി നാട്ടുകാര്‍.
പടം.11hari2   പുതിയതെരു-മയ്യില്‍ പ്രധാന പാതയില്‍ കയരളം മെട്ടയിലെ മലിന ജലം കെട്ടി നില്‍ക്കുന്ന ഓട കാടു കയറിയ നിലയില്‍.
മയ്യില്‍:  ആര്‍ക്കോ വേണ്ടി റോഡരികില്‍ നിര്‍മിച്ച ഓവുചാലുകളും ഓടകളും പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. പുതിയതെരു- മയ്യില്‍ പ്രധാന റോഡില്‍ കയരളം മെട്ടയിലെ റോഡരികിലാണിത്. ഇവിടെയുള്ള ഓടകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് എങ്ങുമെത്തിക്കാത്തതാണ് പ്രശ്‌നമാകുന്നത്.  200 മീറ്റര്‍ ദുരത്തിലാണ് റോഡരികില്‍ ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന് വഴിയൊരുക്കിയ ഓടകളുള്ളത്. മാലിന്യവും മറ്റും നിറഞ്ഞനിലയിലാണുള്ളത്. പ്രശ്‌നത്തെകുറിച്ച് നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിരിക്കയാണ്. ഓടകളില്‍ വെള്ളം നിറഞ്ഞ് റോഡിലേക്ക് പരന്നൊഴുകുന്നത് നിരവധി വാഹനപകടങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഓടകളിലെ വെള്ളം ഒഴുക്കി കളയുന്നതിന് നടപടി വേണം
കയരളം മെട്ടയിലെ റോഡരികിലെ ഓടകള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതാണ് പ്രശ്‌നമായത്.  ഇതില്‍ നിറയുന്ന മഴവെള്ളം ഒഴുകിപോകാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. പ്രശ്‌നത്തിന് അടയിന്തരിമായി പരിഹാരം കാണുന്നതിനായി നിരവധി പേരുടെ ഒപ്പുകളിട്ട പരാതി വിവിധയിടങ്ങളില്‍ സമര്‍പ്പിച്ചിരുന്നു.
ഒ.വി.രാജേഷ്‌കുമാര്‍.
കയരളംമെട്ട. പ്രേദശവാസി.

 അശാസ്ത്രീയമായ നിര്‍മാണത്തെകുറിച്ച അന്വേഷിക്കണം.
ജനങ്ങള്‍ക്ക് ദുരിതമാകുന്ന രീതിയില്‍ യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയ പ്രവൃത്തിയാണിത്.  ഓടകളിലെ വെള്ളം ഒഴുക്കിവിടാനുള്ള നടപടി കൂടി ഉണ്ടാവേണ്ടതാണ്. ഇതിനായി നിരവധി തവണ പരാതി നല്‍കിയിരുന്നു.
 ഇ.കെ. മധു,
പൊതുപ്രവര്‍ത്തകന്‍,
മയ്യില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്