Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.സി.രാമചന്ദ്രന്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ കണ്‍സലിയേഷന്‍ ഓഫീസറായി ചുമലയേറ്റു

സി.സി.രാമചന്ദ്രന്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ കണ്‍സലിയേഷന്‍ ഓഫീസറായി ചുമലയേറ്റു

മയ്യില്‍: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം തളിപ്പറമ്പ് മെയിന്റന്‍സ് ട്രൈബ്യൂണലില്‍ കണ്‍സിലിയേഷന ഓഫീസറായി മയ്യിലെ സി.സി.രാമചന്ദ്രന്‍ ചുമതലയേറ്റു.തളിപ്പറമ്പ് റെവന്യൂ ഡിവിഷണല്‍ ഓഫീസിലിലെ കണ്‍സലിയേഷന പാനലിലേക്കാണ് നിയമനം. റിട്ട. കെ.എസ്.ഇ.ബി. അസിസ്റ്റൻ്റ് എഞ്ചിനീയറാണ്. ആൻ്റി കറപ്ഷന്‍ ബ്യൂറോയുടെ മികച്ച അഴിമതി രഹിത ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സീനിയർ സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമാണ്. മയ്യില വേളം കോട്ടയാട് സ്വദേശിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്