Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബെംഗളൂരുവില്‍ കണ്ണൂർ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ കണ്ണൂർ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരു: മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയൂ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ.രാജേഷിന്റെ മകള്‍ അന്‍വിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. 
സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍. 
മാതാവ്: വിനി. 
സഹോദരന്‍: അര്‍ജുന്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്