Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കൃഷിയിടങ്ങളില്‍ കീഴടക്കി  സിംഗ്പ്പൂര്‍ ഡെയ്്‌സി: കര്‍ഷകര്‍ക്ക് ആശങ്ക.
 പടം. 27hari31 കുറ്റിയാട്ടൂര്‍  തുപ്പിനിച്ചാല്‍ എല്‍.പി. സ്‌കൂളിനു സമീപത്തെ വയലിനോട് ചേര്‍ന്ന് തെങ്ങിന്‍ തോപ്പുകള്‍ സിംഗപ്പൂര്‍ ഡെയ്‌സി പടര്‍ന്നു പിടിച്ച നിലയില്‍
27hari32 എ.കെ.ദിനേശന്‍.
മയ്യില്‍:  വയലുകളിലും പറമ്പുകളിലും ചിറവക്കുകളുമെല്ലാം പച്ച വള്ളികളാല്‍ പുതച്ച് മഞ്ഞ് പൂക്കളാല്‍ അലങ്കരിക്കുന്നത് കാണാനേറെ ഭംഗിയാണെങ്കിലും കര്‍ഷകരില്‍ ആധിയാണ്. കൃഷിയിടങ്ങളില്‍ ജോലി ചെയ്യാനാവാത്ത വിധമാണ് അധിനിവേശ സസ്യമായ സംഗപ്പൂര്‍ ഡെയ്‌സി കീഴടക്കുന്നത്. കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളിനു സമീപത്തെ തുപ്പിനിച്ചാല്‍, പൊറോളം, മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ അരയിടത്തുചിറ, നെല്ലിക്കപ്പാലം പാലത്തുങ്കര ഭാഗങ്ങളിലാണിത് രൂക്ഷമായത്.  എല്ലാ വര്‍ഷവും ഇത് നീക്കാന്‍ ചെയ്യാനായി മാത്രം അരെ പണച്ചെലവുള്ളതിനാല്‍ ഇ ഭാഗങ്ങളിലെ കവുങ്ങ്, തെങ്ങിന്‍ തോപ്പുകളില്‍ ഇടക്കാല കൃഷി പണികള്‍ പൂര്‍ണമായും ഒഴിവാക്കിയതായി പ്രദേശവാസിയായ എ.കെ. രാമചന്ദ്രന്‍ പറഞ്ഞു.  കഴിഞ്ഞ പത്ത് വര്‍ഷക്കാലമായാണ് സിംഗപ്പൂര്‍ ഡെയ്‌സി വ്യാപകമായതെന്നും ഇതിനെതിരെ  നടപടി അടിയന്തിരമായി ഉണ്ടാകണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങി
 സിംഗപ്പൂര്‍ ഡെയ്‌സിയുടെ വ്യാപനം മുലം തെങ്ങിന്‍ തോപ്പുകളിലെ  ഇടവിള കൃഷി പൂര്‍ണമായും നിലച്ചു. ആ അധിനിവേശ സസ്യത്തെ നീക്കം ചെയ്യാനായി അടിയന്തിര നടപടികളാണവശ്യം.
എ.കെ. ദിനേശന്‍,അമിഞ്ചേരി, കുറ്റിയാട്ടൂര്‍.

അധിനിവേശ സസ്യവ്യാപനം മൂലം വ്യാപക നഷ്ടം.
 സിംഗപ്പൂര്‍ ഡെയ്‌സിയുടെ വ്യാപനം മൂലം തദ്ധേശീയമായ നിരവധി ഔഷധ ചെടികള്‍ നശിച്ചു. വോനല്‍ക്കാല പച്ചക്കറികള്‍ നടാനും കര്‍ഷകര്‍ വിമുഖത കാട്ടുന്നതിന്  ഇവ കാരണമായിരിക്കയാണ്. നടപടി വേണം.
 വി.വി.ബാലകൃഷ്ണന്‍. പ്രസിഡന്റ്് , ടെക്‌നിഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്‌സ്  കോര്‍ഡിനേഷന്‍ സൊസൈറ്റി. മയ്യില്‍.

0/Post a Comment/Comments