മയ്യില്‍ ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകളുടെ സംയുക്ത സംഗമം ട്രൈഫോറിയ യുടെ ഉദ്ഘാടനം ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ഒരേ വിദ്യാലയത്തിലെ മൂന്ന് എസ്.എസ്.എല്‍.സി. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകളുടെ സംഗമം ട്രൈഫോറിയ എന്ന പേരില്‍ സംഘടിപ്പിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1984,1985,1986 ബാച്ചുകളായ മഷിത്തണ്ട്, സ്വാഗതം, ഓർമ കൂട്ട് ബാച്ചുകളാണ് സംഗമം നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി.സി.പി. ഉഷ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി.വിനോദ്കുമാര്‍,കെ.സി.സലിത, എ.വിനോദ്കുമാര്‍,പി.വി.ശോഭ, വി.പുരുഷോത്തമന്‍,സി.പി.പുരഷോത്തമന്‍, വീണാധരന്‍,യു.പി.മനോഹരന്‍,താഴെ ഒടവര തങ്കമണി, അബ്ദുള്‍റഹിമാന്‍ മുല്ലപ്പള്ളി, ടി.വിനോദ്കുമാര്‍ കണ്ടക്കൈ, വി. സുധാകരൻ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ലോഗോ രൂപകല്പന ചെയ്ത ടി.പ്രദീപിനുള്ള ആദരം, ഡോ. കെ.സുധാകരന്‍ കല്ല്യാസിന്റെ കുട്ടികളെ പഠിപ്പിക്കാൻ പഠിപ്പിക്കാം എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം എന്നിവയും നടന്നു. നൃത്തനൃത്യങ്ങള്‍, സ്‌കിറ്റ്, തിരുവാതിരക്കളി, ഓണക്കളികള്‍ എന്നിവയും നടത്തി. ഒരുമയുടെ സന്ദേശം പകരുന്ന പൂക്കളവും ഒരുക്കിയിരുന്നു.
എം കെ ഹരിദാസൻ
റിപ്പോർട്ടർ....


Post a Comment