Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് എസ് പി യു കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കുടുംബ സംഗമം നടത്തി

കെ എസ് എസ് പി യു കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കുടുംബ സംഗമം നടത്തി

കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കുടുംബസംഗമം നടത്തി. പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ നടന്ന പരിപാടി ജില്ലാ ജോയിൻറ് സിക്രട്ടറി ടി.വി. വനജാക്ഷി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പോസിറ്റീവ് ഏജിംഗ് എന്ന വിഷയത്തിൽ മനോജ് കുമാർ നമ്പൂതിരി ഏക്കോട്ടില്ലം പ്രഭാഷണം നടത്തി. എൺപതിന്റെ നിറവിലെത്തിയ എം.സരോജിനി, സി.കെ.പത്മനാഭൻ നമ്പ്യാർ, കെ. കെ.രവീന്ദ്രൻ, വി.വി.മാധവി. എന്നിവരെ സാഹിത്യ വേദി പ്രസിഡൻറ് പി.പി.രാഘവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നത വിജയികളെ രക്ഷാധികാരി കെ.പത്മനാഭൻ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിൻറ് സ്ക്രട്ടറി കെ.പി. വിജയൻ നമ്പ്യാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ, ബ്ലോക്ക് കമ്മറ്റി അംഗം വി.രമാദേവി, കെ.വി. ചന്ദ്രൻ, സി ബാലഗോപാലൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments