Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിവേചനം അവസാനിപ്പിക്കണം; മനീഷ് കണ്ണോത്ത്

വിവേചനം അവസാനിപ്പിക്കണം; മനീഷ് കണ്ണോത്ത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ മഹത്തായ സന്ദേശം കാറ്റിൽ പറത്തുന്ന സ്ഥിതിയാണ് ഇന്ന് നാടിന്റെ ചില ഭാഗങ്ങളിൽ നടക്കുന്നതെന്ന് ശ്രീ നാരായണ ധർമ്മ പ്രചരണ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി മനീഷ് കണ്ണോത്ത്. ശ്രീ നാരായണ ഗുരു സമാധിയോട് അനുബന്ധിച്ച് നാറാത്ത് വാച്ചാപ്പുറത്ത് വച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും മനുഷ്യർ തമ്മിൽ പല തരത്തിലും വലിയ വിവേചനമാണ്‌ നടക്കുന്നത്. പാവപ്പെട്ടവർക്കെതിരെ ജാതിയുടേയും മതത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ അതിക്രമം നടത്തുന്നു. ഇവിടെയാണ് ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങളുടെ പ്രസക്തി മനസ്സിലാകുന്നത്. എല്ലാവരേയും ഒന്നായി കാണുവാനുള്ള മനുഷ്യന്റെ മനസ്സ് മരവിച്ചു പോകുന്നു. തുല്യ നീതി ഇല്ലാതെ പോകുന്നു. ഇടുങ്ങിയ ചിന്താഗതിയിൽ നിന്നുണ്ടാകുന്ന ഒരുതരം സ്വഭാവമാണ് ഇതിന് കാരണം. എല്ലാ തരം ജനങ്ങളിലേക്കും ഇത്തരത്തിലുള്ള മഹാ വചനങ്ങളും അതിന്റെ പ്രാധാന്യവും എത്തിക്കാൻ സാധിക്കണം കൂടാതെ നിയമങ്ങളുടെ പഴുതുകളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ശ്രീ നാരായണ ധർമ്മ പ്രചരണ സംഘം സംസ്ഥാന പ്രസിഡന്റ് പി. കെ രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു. സുധേഷ് കുമാർ പാച്ചപൊയ്ക ആയാർ മുസ്തഫ, കെ. വി പ്രേമരാജൻ, പനയൻ കേശവൻ, കൗസല്യ വാച്ചാപ്പുറം, കെ. ബിന്ദു, കാമ്പ്രത്ത് സാവിത്രി തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്