മയ്യില്‍: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ നടത്തുന്ന ജില്ലാ തല സെമിനാറും അദാലത്തും 23-ന് നടത്തും. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററുമായി സഹകരിച്ചാണ് പരിപാടി. ധര്‍മശാലയിലെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഭിന്നശേഷിക്കാര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപന ജീവനക്കാര്‍, സംഘടനാ പ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍ തുടങ്ങിവര്‍ക്കായാണ് സെമിനാര്‍. രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പരിപാടി. സംഘാടക സമിതി യോഗം ആന്തൂര്‍ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഉണ്ണിക്കൃഷ്ണന്‍ ഉ്ദഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. നാരായണന്‍ ചേടിച്ചേരി വിശദീകരണം നടത്തി. കെ.വിജേഷ് അധ്യക്ഷത വഹിച്ചു. എം.കെ.ഹരിദാസന്‍, ആര്‍.വിപിന്‍, കെ.അജിത്ത്കുമാര്‍, കോര്‍ഡിനേറ്റര്‍മാരായ സി.കെ.രേഷ്മ, ടി.ബിജിന, സൗമ്യ പ്രസാദ്,വാടി അശ്വതി, എം. ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.സംഘാടന സമിതി ഭാരവാഹികള്‍: പി. മുകുന്ദന്‍(ചെയ) എം.വി. നാരായണന്‍( കണ്‍)
Post a Comment