ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
പടം. 22hari20 പവര്‍ ക്രിക്കറ്റ് ക്‌ളബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒളിബിക് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ.ജഗന്നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്‍ പ്രസിഡന്‍ര് ഡോ. പി.കെ.ജഗന്നാഥന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന മല്‍സരത്തില്‍ നാചുറല്‍ സ്റ്റോണ്‍ ക്രഷര്‍ പാടിക്കുന്ന ഫാത്തിമ ക്‌ളിനിക്കിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. നാചുറല്‍ സ്റ്റോണ്‍ ക്രഷറിന്റെ സവാദിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. പഞ്ചായത്തംഗം രവി മാണിക്കോത്ത്, കെ.ബിജു, ബാബു പണ്ണേരി, യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് എം.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍,എ.കെ.രാജ്‌മോഹന്‍, മോഹന്‍ കാരക്കീല്‍, സി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Post a Comment