▪️കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഭൂവികസന പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കുക.
▪️തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക.
▪️കേരളത്തിനുള്ള ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കിയത് പുന:സ്ഥാപിക്കുക.
▪️10 കോടി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക.
കൂലി 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക.
▪️കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ കടുത്ത അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി പോസ്റ്റാഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
Post a Comment