മയ്യില്‍: കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ മലമില്‍ റോഡിലെ ഗോവിന്ദം വീടിന്റെ വര്‍ക്ക് ഏറിയയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞയുടനുണ്ടായ തീഗോളത്തിന്റെ പൊരുളറിയാതെ ഇപ്പോഴും നാട്ടുകാര്‍. പുകയും തീയും കണ്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടത് കൂട്ടത്തിലുണ്ടായിരുന്ന ഒ.വി.സൂശീലയുടെ മകന്റെ അജീഷിന്റെ ഭാര്യ പി.പി. പ്രവീണയും സുഹൃത്തായ ജീജേഷും മാരകമായി പൊള്ളലേറ്റ് പിടയുന്നത്. കൂട്ട നിലവിളിയില്‍ ഓടിയെത്തിയവര്‍ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സില്‍ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച് തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരികയാണ്. പെരുവളത്തു പറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണ്. അജീഷിന്റെ കുടുംബം നാല് മാസം മുമ്പാണ് തൊട്ടടുത്ത പരേതനായ ടി.കെ. വാസുവിന്റെ വീടായ ഗോവിന്ദത്തില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയിരുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
അജീഷിന്റെ അഛന്‍ ഒ.വി. അച്യൂതനും മകളുടെ മകളായ അഥീനയും വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു. ബുള്ളറ്റിലെത്തിയ ജിജേഷ് വീടിന്റെ ഇരുനൂറ് മീറ്റര്‍ അകലെ ബൈക്ക് നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലെത്തി. ഉടന്‍ അകത്തേക്ക് പ്രവേശിക്കുകയും അഞ്ച് മിനിട്ടിനകം പിന്‍ഭാഗത്തെ വര്‍ക്ക് ഏറിയയില്‍ ഇരുവരും പൊള്ളലേറ്റ് വീഴുകയുമായിരുന്നു. പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകം ഒഴിച്ചാവാം ജീജേഷ് തീകൊടുത്തത്. പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. അജീഷിന്റെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്. ഈ സമയത്ത് പ്രവീണയുടെ ഏക മകള്‍ എട്ടാം തരം വിദ്യാര്‍ഥിനി ശിവദ പട്ടാനൂര്‍ കെ.പി.സി.സി. ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു. സംഭവ സ്ഥലത്ത് ഡി.വൈ.എസ്.പി. പ്രദീപന്‍ കണ്ണപ്പൊയില്‍, വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷ്, എസ്.ഐ.ഇമ്പ്രാഹിം, കെ.പി.മനു എന്നിവരും ഫോറന്‍സിക് വിഭാഗം എന്നിവര്‍ വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.
ഗ്രാമമൊന്നാകെ ഭയപ്പാടില്‍
ഉരുവച്ചാലിലെ വീട്ടിലുണ്ടായ തീഗോളത്തില്‍ രണ്ട് പേര്‍ക്ക് മാരകമായി പൊള്ളലേറ്റ സംഭവം വിശ്വസിക്കാനാവാതെ നാട്ടുകാര്‍. ബുള്ളറ്റിലെത്തിയെന്നു പറയുന്ന യുവാവിനെ ഇതിനു മുമ്പ് ആരും കണ്ടതായി ഓര്‍ക്കുന്നില്ല. വീട്ടില്‍ കയറിയ ഉടന്‍ തീ കത്തി പടര്‍ന്നതെങ്ങനെയെന്ന് വിശ്വസിക്കാനാവാതെ ഗ്രമവാസികള്‍ ഭയപ്പാടിലാണ്.
വിശദമായ അന്വേഷണം വേണം
കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ വീട്ടിലുണ്ടായ തീപ്പിടിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഇത്തരം പ്രവണതകളെ ഇല്ലാതാക്കാനുള്ളശ്രമങ്ങള്‍ ഉണ്ടാകണം.
Post a Comment