Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാര്യാംപറമ്പിലെ പ്രധാന പാതയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല: കോഴിമാലിന്യം തള്ളാനുള്ള ഇടമായി റോഡരികുകള്‍. തെരുവുനായശല്യം പെരുകുന്നു.

കാര്യാംപറമ്പിലെ പ്രധാന പാതയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല: കോഴിമാലിന്യം തള്ളാനുള്ള ഇടമായി റോഡരികുകള്‍. തെരുവുനായശല്യം പെരുകുന്നു.

മയ്യില്‍- കാഞ്ഞിരോട് പ്രധാന റോഡരികുകളിലായി തള്ളിയ കോഴിമാലിന്യം തെരുവു നായ്ക്കള്‍ കടീച്ചു കീറി വലിച്ചിഴച്ച നിലയില്‍.

മയ്യില്‍:  കോഴിമാലിന്യം ഉള്‍പ്പെടെ വലിച്ചെറിയാനുള്ള ഇടമായി മാറി മയ്യില്‍ - കാഞ്ഞിരോട് റോഡിലെ കാര്യംപറമ്പ് നിരത്തുപാലം കയറ്റം മാതുല്‍ കാര്യാംപറമ്പ് കവല വരെയുള്ള ഒരു കിലോമീറ്റര്‍ വിജനമായ സ്ഥലത്തെ റോഡരികുകളാണ് കോഴിമാലിന്യം സ്ഥിരമായി തള്ളുന്നത്. തെരുവു നായക്കൂട്ടത്തെ ഭയന്ന് ഇതുവഴിയുള്ള കാല്‍നട യാത്രക്കാര്‍ ഏറെ ഭിതിയോടെയും മൂക്കുപൊത്തിയുമാണ് നടന്നു പോകുന്നത്. വിവിധ പ്രദേശത്തെ ടൗണില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവായാണ് ഇവിടെ തള്ളുന്നത്.  തെരുവുനായകളും കുറുനരികളും പകല്‍ സമയത്തു പോലും ഇവിടെ തമ്പടിച്ചിരുക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടന്നു പോകുന്നത് നിര്‍ത്തിയിരിക്കയാണ്. മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് അധികൃതര്‍ മാലിന്യം തള്ളരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിതിനു സമീപത്താണ് മാലിന്യങ്ങള്‍ നിറയുന്നത്. രാത്രികാലത്താണ് മാലിന്യം തള്ളുന്നതെന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന എം.വി.ജി. പെയിന്റിങ്ങ്‌സ് ഉടമ വിമുക്തഭടന്‍ എം.വി. ഗംഗാധരന്‍ പറയുന്നത്.

മാലിന്യം തള്ളുന്നതിനെതിരെ കാര്യാംപറമ്പ് കൂട്ടായ്മ സ്‌ക്വാഡ് രൂപവല്‍കരിക്കും
കാര്യാംപറമ്പിനെ മാലിന്യ മുക്തമാക്കുന്നതിനായി റോഡരികുകളിലെ  കാട് സ്ഥിരമായി വെട്ടിതെളിക്കാറുണ്ട്.   ഇവിടെ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാന്‍ നൈറ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു പ്രവര്‍ത്തിക്കും.

ഗണപതിയാടന്‍ ചന്ദ്രന്‍, കാര്യാംപറമ്പ് കൂട്ടായ്മ പ്രവര്‍ത്തകന്‍.

0/Post a Comment/Comments