ഉപേക്ഷിച്ച കമാന തൂണുകള്‍ നീക്കാന്‍ ഇനിയാരു വരും: ചട്ടുകപ്പാറ കവലയില്‍ ദുരിതം
ചട്ടുകപ്പാറ കവലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച കമാന തൂണുകള്‍.
മയ്യില്‍: ആയിരങ്ങള്‍ ചിലവഴിച്ച് നിര്‍മാണം തുടങ്ങിയ കമാനം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍. കൊളച്ചേരി- നായാട്ടുപാറ പ്രധാന പാതയില്‍ ചട്ടുകപ്പാറ കവലയിലാണ് പാതി വഴിയില്‍ പ്രവൃത്തി ഉപേക്ഷിച്ച നിലയില്‍ കമാനത്തിന്റെ കൂറ്റന്‍ തൂണുകള്‍ ഉള്ളത്. ചട്ടുകപ്പാറ കവലയില്‍ നിന്ന് പൊറോളം- കാര്യാംപറമ്പ് റോഡ് തുടങ്ങുന്ന ഭാഗത്താണിതുള്ളത്. നേരത്തേയുണ്ടായ ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ പേര് ആലേഖനം ചെയ്യാനായി കൂറ്റന്‍ കമാനം നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.
പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ വൈദ്യൂതി ലൈന്‍ തടസ്സമായി
ചട്ടുകപ്പാറ കവലയിലെ കൂറ്റന്‍ കമാനത്തിന്റെ പ്രവൃത്തി തൂടങ്ങി ഏറെ കഴിഞാണ് വൈദ്യൂതി ബോര്‍ഡ് അപകട സാധ്യത മുന്നില്‍കണ്ട് നിര്‍മാണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കമാനത്തിന് മുട്ടിയുരുമ്മി നില്‍ക്കുന്ന രീതിയിളാണ് പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉണ്ടാവുക. ഇതുമൂലമുണ്ടാകുന്ന അപകടമൊഴിവാക്കാനായാണ് പ്രവൃത്തി തടസ്സപ്പെടുത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറെ വികസനമുണ്ടായ പ്രദേശത്തെ കമാനത്തൂണുകള്‍ ഗതാഗത തടസ്സത്തിനും അപകട സാധ്യത ഉണ്ടാക്കിയതായുമാണ് കച്ചവടക്കാരും പ്രദേശവാസികളും പറയുന്നത്. നിലവില്‍ഈ തൂണുകളോടു ചേര്‍ന്ന് ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങും വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രവുമായി മാറിയിട്ടുണ്ട്.
സൗന്ദര്യവല്‍ക്കരണമാണ് വേണ്ടത്.
ചട്ടുകപ്പാറ ടൗണിനെ മറ്റു പ്രദേശങ്ങളില്‍ അടുത്ത കാലത്തുണ്ടായ രീതിയില്‍ സൗന്ദര്യവല്‍ക്കരണമാണുണ്ടാകേണ്ടത്. ഇവിടെ ടൗണിന്റെ ശാപമായി മാറുന്ന രീതിയിലാണ് ഉപേക്ഷിച്ച രീതിയിലുള്ള പല നിര്‍മിതികളും. അനാവശ്യ നിര്‍മിതി പൊളിച്ചു മാറ്റാന്‍ നടപടിയുണ്ടാകണം.
പി.കെ.വിനോദ്, പൊതു പ്രവര്‍ത്തകന്‍, കുറ്റിയാട്ടൂര്‍.
Post a Comment