Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഭാഷക കീര്‍ത്തി പുരസ്‌കാരം സമര്‍പ്പിച്ചു.

കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഭാഷക കീര്‍ത്തി പുരസ്‌കാരം സമര്‍പ്പിച്ചു.

സപര്യ സാംസ്‌കാരിക സമിതിയുടെ പ്രഭാഷക കീര്‍ത്തി പുരസ്‌കാരം കെ.എന്‍ രാധാകൃഷ്ണന് പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് കൈമാറുന്നു.
കൊളച്ചേരി: സപര്യ സാംസ്‌കാരിക സമിതി കേരള ഏര്‍പ്പെടുത്തിയ പ്രഭാഷക കീര്‍ത്തി പുരസ്‌കാരം കെ.എന്‍. രാധാകൃഷ്ണന് പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് കൈമാറി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കൊളച്ചേരി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആനന്ദ്കൃഷ്ണന്‍ എടച്ചേരി  അധ്യക്ഷത വഹിച്ചു. രാമായണ കവിതാ പുരസ്‌കാര ജേതാക്കളായ ഡോ. ഗീത കാവാലം,  ചന്ത്രന്‍ മുട്ടത്ത് എന്നിവര്‍ക്കും പ്രത്യേക ജൂറി പുരസ്‌കാരകം നേടിയ രമാ പിഷാരടി, ശിവപ്രസാദ്,പ്രകാശന്‍ കരിവെള്ളൂര്‍, ജയകൃഷ്ണന്‍ മാടമന, ഉണ്ണിക്കൃഷ്ണന്‍ അരീക്കത്ത്, സുനില്‍കുമാര്‍ എന്നിവര്‍ക്ക് രാമായണ പുരസ്‌കാര വിതരണവും നടത്തി. ഇ.പി. നാരായണ പെരുവണ്ണാന്‍ വിതരണം നിര്‍വഹിച്ചു. അനില്‍കുമാര്‍ പട്ടേന,അനില്‍കുമാര്‍ കണ്ണാടിപ്പറമ്പ്,കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍,കെ.വി. മുരളീ മോഹനന്‍ സുകുമാരന്‍ പെരിയച്ചൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, രാധാകൃഷ്ണന്‍ മാണിക്കോത്ത്, സി.പി.ചന്ദ്രന്‍, രാജന്‍ അഴീക്കോടന്‍, രാജേഷ് പാലങ്ങാട്ട്, അജിത്ത് പാട്യം, പി.പി. സീത, എം.എം.അമൃത എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്