അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പിഴയീടാക്കി
കൊളച്ചേരി: അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ഇരുപതിനായിരം രൂപ പിഴയീടാക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരിയിലെ കെ.എന്‍.വി. ക്വാര്‍ട്ടേഴ്‌സ്, നൂഞ്ഞേരി ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമയില്‍ നിന്ന് പിഴയീടാക്കിയത്. നിരോധിത പ്ലാസ്റ്റിക്കുകള്‍ കത്തിക്കല്‍, തുണി കത്തിക്കല്‍ എന്നിവ നേരിട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഘത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍.അജയകുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ അലന്‍ ബേബി, സി.കെ.ദിബില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.നിവേദിത എന്നിവര്‍ പങ്കെടുത്തു.
Post a Comment