മയ്യില്‍: ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം പ്രവര്‍ത്തകന്‍ ആണോലത്തില്‍ വി.വി.കുഞ്ഞിരാമന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി. ആണോലം കുഞ്ഞാമേട്ടൻ എന്ന പേരിൽ ചെറുപഴശ്ശി, വള്ളിയോട്ട് ഭാഗങ്ങളിൽ സുപരിചിതനായിരുന്നു. ഗ്രാമശ്രീ സ്വാശ്രയ സംഘം, ചെറുപഴശ്ശി ജനകീയ ബസ് സർവീസ്, ചേലോറ താഴെ പുതിയ ഭഗവതി തിറ കമ്മറ്റി, വള്ളിയോട്ട് പാട ശേഖരസമിതി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.സംഘം ചെയർപേഴ്‌സണ്‍ സി.വി.ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.പി.രാജന്‍, കെ.സി.ചന്ദ്രമോഹനന്‍,പി.പി.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
.jpg)
Post a Comment