Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഹിരോഷിമാ ദിനം: സമാധാനം പുലരാന്‍ രാഷ്ട്രപതിക്ക് കുട്ടികളുടെ കത്ത്

ഹിരോഷിമാ ദിനം: സമാധാനം പുലരാന്‍ രാഷ്ട്രപതിക്ക് കുട്ടികളുടെ കത്ത്

കൊളച്ചേരി: യുദ്ധമില്ലാത്ത ലോകം പുലരാന്‍ രാഷ്ട്രപതിക്ക് കത്തുകളയച്ച് വിദ്യാര്‍ഥികള്‍. കൊളച്ചേരി ഇപികെഎന്‍എസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തുകളയച്ചത്. എണ്‍പതിലധികം കത്തുകളാണ് പോസ്റ്റ് വുമണ്‍ നിഖിത സ്വീകരിച്ചത്. പോസ്‌റ്റോഫീസ് പ്രവര്‍ത്തനങ്ങളും വിശദമായി മനസ്സിലാക്കാന്‍ അവസരം ലഭിച്ചു. പ്രഥമാധ്യാപകന്‍ വി.വി.ശ്രീനിവാസന്‍, പി.ടി.എ. പ്രസിഡന്റ് ടി.സുബ്രഹ്മണ്യന്‍, വി.വി.രേഷ്മ, കെ.ശിഖ, ഒ.പി.ഷഹാന, സി.വി.അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0/Post a Comment/Comments