Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL I. V. ദാസ് അനുസ്മരണം:

I. V. ദാസ് അനുസ്മരണം:

വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല  & ഗ്രന്ഥാലയത്തിൽ I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലറായ K. ബാബുവിന്റെ അധ്യക്ഷതയിൽ സാംസ്കാരിക പ്രഭാഷകനായ K. ഗണേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ  K. P.ചന്ദ്രൻ സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് മെമ്പർ K. സജീവ് കുമാർ സ്വാഗതവും ലൈബ്രേറിയൻ  K. രമ്യ നന്ദിയും പറഞ്ഞു. വില്ലേജ് മുക്കിലെ  യുവസാംസ്കാരിക  പ്രവർത്തകൻ ദേവേഷ്. P. വായനശാലക്ക് പുസ്തകം സമ്മാനിച്ചു. വാർഡ് മെമ്പർ  K. P. ചന്ദ്രനും വായനശാല ജോയിൻ സെക്രട്ടറി K. K. പ്രസന്നയും ദേവേഷിൽ നിന്നും പുസ്തകം കൈപ്പറ്റി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്