കുറ്റ്യാട്ടൂർ: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻവൈസ് പ്രസിഡന്റും പൊതു രംഗത്തും, ആദ്ധ്യാത്മിക രംഗത്തും പ്രതിഭയായിരുന്ന ടി.സി. കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമ വാർഷിക ദിനം ആചരിച്ചു. നാഷണൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി. എം. വി. ഗോപാലന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉത്ഘാടനം ചെയ്തു. എം. വി ഗോപാലൻ നമ്പ്യാർ, കെ. വി. സുരേന്ദ്രൻ നമ്പ്യാർ, പി. വി. രമേശൻ, പി. ബിജു, പി. വി. സതീശൻ, പി. ശ്രീധരൻ, ദാമോദരൻ നമ്പ്യാർ, എന്നിവർ പ്രസംഗിച്ചു. ഇ. പി. വിശ്വനാഥൻ നമ്പ്യാർ, സി. നാണു കെ. സി. വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment