![]() |
കര്‍ക്കിടക വ്യാധിയകറ്റാന്‍ ചെറുപഴശ്ശി ഗ്രാമത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ചടങ്ങ് തെറ്റിക്കാതെ വേടനുമായി ശശീന്ദ്രന്‍ വീടുകളിലേക്ക് പോകുന്നു. |
മയ്യില്‍: കോരിച്ചൊരിയുന്ന മഴയത്ത് കര്‍ക്കിടക വ്യാധിയകറ്റാനെത്തുന്ന പരമശിവന്റെ അവതാരമായ വേടന്‍ ഇക്കുറിയും വീടുകളിലെത്തി. കര്‍ക്കിടകം ഏഴു മുതല്‍ 16ാം നാള്‍ വരെയാണ് അടി, വേടന്‍ കുട്ടിതെയ്യങ്ങള്‍ വീടുകള്‍ തോറുമെത്തുന്നത്. കാവുകളിലും ക്ഷേത്രങ്ങളിലും കെട്ടിയാടാതെ എല്ലാം വീടുകളിലും മാത്രമായാണ് കയറി ഇറങ്ങി കെട്ടിയാടുക. പരമശിവന്‍രെ വേഷത്തില്‍ വേടനായി മലയ സമുദായത്തിലുള്ളവരും 16ാം നാളിനു ശേഷം വണ്ണാന്‍ സമുദായത്തിലുള്ളവര്‍ പാര്‍വതി വേഷത്തില്‍ ആടിയായുമാണ് വീടുകള്‍ തോറുമെത്തുക. ആദ്യമെത്തുന്നത് വേടനാണ്. ഒറ്റ ചെണ്ടയുമായി വീടുകളിലെത്തി വാദ്യം തുടങ്ങുന്നതോടെ വീട്ടുകാര്‍ ഭക്തിയോടെ നിലവിളക്കു കൊളുത്തി അരിയിട്ട് സ്വീകരിക്കും. തുടര്‍ന്ന് വാമൊഴിയായി പകര്‍ന്നു കിട്ടുന്ന ശിവപുരാണം ചെല്ലും. മയ്യില്‍ ചെറുപഴശ്ശി ഗ്രാമത്തില്‍ വര്‍ഷങ്ങളായി മുടങ്ങാതെയെത്തുന്ന വേടന്‍ ഇക്കുറിയുമെത്തി. അച്ചന്‍ സി.വി.ശശീന്ദ്രന്റെ കൂടെ വേടനായെത്തിത് ഗ്രാഫിക് ഡിസൈനിങ്ങിന് പഠിക്കുന്ന അഭിഷേകുമാണ്. പുതുതലമുറയിലുള്‍പ്പെടെയുള്ളവര്‍ വിളക്കു കത്തിച്ച് കാത്തിരിക്കുക പതിവാണെന്നും വീടുകള്‍ വര്‍ധിച്ചതോടെ എല്ലാ വീടുകളിലുമെത്താനാവാത്തത് പ്രയാസമുണ്ടാക്കുന്നുവെന്നും റിട്ട. കസ്റ്റംസ് ജീവനക്കാരനായ ചെറുപഴശ്ശി കടൂര്‍മുക്കിലെ സി.വി.ശശീന്ദ്രന്‍ പറഞ്ഞു.
എം.കെ.ഹരിദാസൻ
മയ്യിൽ ന്യൂസ് റിപ്പോർട്ടർ
Post a Comment